Home rss national malayalam പുതിയ വാർത്ത ചില്ലറ നൽകാത്തതിന് സ്ത്രീയെ കെ എസ് ആര്‍ ടി സി ബസിൽ നിന്നും ഇറക്കി വിട്ടു

ചില്ലറ നൽകാത്തതിന് സ്ത്രീയെ കെ എസ് ആര്‍ ടി സി ബസിൽ നിന്നും ഇറക്കി വിട്ടു

2
0

Source :- SIRAJLIVE NEWS

പാലക്കാട്| ചില്ലറയില്ലതത്തിനെ തുടര്‍ന്ന് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെ എസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ടു. 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നല്‍കിയപ്പോഴാണ് ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ഇവരെ നിര്‍ബന്ധിച്ച് ഇറക്കിവിട്ടത്.

തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ഇറക്കിവിട്ടത്. പാലക്കാട്-നെല്ലിയാമ്പതി റൂട്ടില്‍ പുതുതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights:
A female plantation worker was forced off a KSRTC bus in Nelliyampathy due to a lack of change for a 500 rupee note. Amutha, a native of Tamil Nadu, was forced to step down over a 40 rupee ticket. A formal complaint has been filed demanding action against the driver and conductor.