Home rss national malayalam പുതിയ വാർത്ത ചെക്ക് കേസ്; മാണി സി കാപ്പന്‍ എം എല്‍ എക്ക് ഒരു വര്‍ഷം  തടവും പിഴയും

ചെക്ക് കേസ്; മാണി സി കാപ്പന്‍ എം എല്‍ എക്ക് ഒരു വര്‍ഷം  തടവും പിഴയും

2
0

Source :- SIRAJLIVE NEWS

മുംബൈ| ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എക്ക് ഒരു വര്‍ഷം  തടവും പിഴയും ശിക്ഷ വിധിച്ചു. നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്. മുംബൈയിലെ ബോറിവെലി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരു വര്‍ഷമായതിനാല്‍ എംഎല്‍എ സ്ഥാനത്തിന് കേസ് ഭീഷണിയായിരിക്കില്ല.

പാലക്കാട് സ്വദേശി ദിനേശ് മേനോന്റെ പരാതിയിലാണ് നടപടി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയിലുള്ളത്. ഇതിന് തയ്യാറല്ലാത്ത പക്ഷം മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിയിലുണ്ട്. അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പ്രതികരിച്ചു.

Content Highlights:
Mumbai Borivali court sentenced Pala MLA Mani C Kappan to one year imprisonment and a fine in four cheque bounce cases. The order came on a complaint filed by Palakkad native Dinesh Menon. Mani C Kappan stated that the legal action against him was politically motivated.