Home rss national malayalam പുതിയ വാർത്ത ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് നാടിന്റെ ‘നെല്ലച്ഛന്‍’

ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് നാടിന്റെ ‘നെല്ലച്ഛന്‍’

3
0

Source :- SIRAJLIVE NEWS

കല്‍പറ്റ |  പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. എടവക കമ്മന സ്വദേശിയാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു.   നാട്ടുകാര്‍ക്കു ‘നെല്ലച്ഛ’നായിരുന്നു രാമന്‍.

ചെറുവയല്‍ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ചു. കുന്നുംകുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കമുള്ള വിത്തുകളുടെ സംരക്ഷകനായിരുന്നു രാമന്‍.

പതിനേഴാം വയസ്സില്‍ അമ്മാവന്‍ മരണമടഞ്ഞതോടെ കൂട്ടുകുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന കുറിച്യത്തറവാട്ടില്‍ അമ്മാവന്‍ ഏല്‍പിച്ച നെല്‍വിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാമന്‍ ഏറ്റെടുത്തു.

2011ല്‍ ഹൈദരാബാദില്‍ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചു. ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2023ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു

Content Highlights: Padma Shri awardee and traditional paddy seed conservator Cheruvayal Raman passed away at 74 in Wayanad. Known as Nellachan, he dedicated his life to preserving indigenous rice varieties and represented India at global agricultural summits. The nation mourns the loss of this iconic farmer.