Source :- SIRAJLIVE NEWS
കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ലീഡര്‍ഷിപ്പ് ട്രെയിനിങും രചനാ പരിശീലനവും സംഘടിപ്പിക്കുന്നു. ജാമിഅതുല്‍ ഹിന്ദ് വെബ്സൈറ്റ് അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ലോഗിന്‍ വഴി വ്യാഴാഴ്ചക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പരിശീലനങ്ങളിലേക്കുള്ള പ്രവേശനമെന്ന് ജാമിഅതുല്‍ ഹിന്ദ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സെപ്തംബര്‍ 24ന് രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ രണ്ടത്താണി നുസ്റത്തില്‍ വെച്ചാണ് രചനാ ശില്‍പശാല നടക്കുന്നത്. വായനയും എഴുത്തും എങ്ങനെയാകണം?, രചനകള്‍ പ്രസിദ്ധീകരിക്കപ്പെടാനുള്ള അവസരങ്ങള്‍, പാരമ്പര്യ കിതാബുകളില്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനത്തെ ആധുനിക സമൂഹത്തിലേക്ക് എങ്ങനെ പ്രകാശിപ്പിക്കാം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും.
ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കുള്ള രചനകള്‍ക്കു പുറമെ പുസ്തക രചന, അക്കാദമിക് പേപ്പര്‍ തയ്യാറാക്കല്‍ എന്നീ മേഖലകളിലും പ്രത്യേക പരിശീലനം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒരു രചന രജിസ്‌ട്രേഷന്റെ ഭാഗമായി സെപ്തംബര്‍ 10ന് മുമ്പായി അയക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരെ തിരഞ്ഞെടുക്കുന്നത്. രചനകള്‍ അയക്കാനുള്ള ആപ്ലിക്കേഷന്‍ ഫോം ജാമിഅതുല്‍ ഹിന്ദ് വെബ്സൈറ്റിലും വിദ്യാര്‍ഥികളുടെ ലോഗിനിലും ലഭ്യമാണ്. രചനകള്‍ക്കൊപ്പം പേര്, രജിസ്റ്റര്‍ നമ്പര്‍, സ്ഥാപനം, എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights:
Jamia tul Hind is conducting a leadership and creative writing workshop for students. The training aims to boost critical skills and foster effective communication. Interested candidates must complete their registration by Thursday, as limited seats are available for the upcoming sessions.




