Home rss national malayalam പുതിയ വാർത്ത ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി സമരം വിജയം

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി സമരം വിജയം

3
0

Source :- SIRAJLIVE NEWS

റാഞ്ചി | ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരത്തിന് വിജയം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളെല്ലാം അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്തെ ജെ എസ് എസ് സി സി ജി എല്‍ പരീക്ഷകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2014 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ പരീക്ഷകളെക്കുറിച്ചും സി ഐ ഡി അന്വേഷണം നടത്തും. ഇതിനുപുറമെ, വിരമിച്ച ഒരു ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ, ഏജന്‍സിയായ ടി ഡി പി എല്‍ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിന് പിന്നാലെ സമരപ്പന്തലുകളില്‍ വലിയ ആഹ്ലാദപ്രകടനങ്ങളാണ് നടന്നത്. തങ്ങളുടെ പ്രധാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സമരം ഉടന്‍ അവസാനിപ്പിച്ചേക്കും. തങ്ങളുടെ സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും വിദ്യാര്‍ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നന്ദി അറിയിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായ ജാര്‍ഖണ്ഡ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights:
Jharkhand Chief Minister Hemant Soren announced the cancellation of JSSC CGL exams following widespread student protests. The state cabinet approved a CID probe into all competitive exams conducted since 2014. Additionally, operations of the TDPL agency were banned in the state.