Source :- SIRAJLIVE NEWS
റിയാദ് |ഫ്രാൻസിന്റെ അധ്യക്ഷതയിൽ നവംബർ 9, 10 തീയതികളിൽ പാരീസിൽ നടക്കുന്ന ജി-7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സഊദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാരീസിലെത്തി.
ജി7 അംഗരാജ്യങ്ങൾക്ക് പുറമെ സഊദി അറേബ്യ, യുക്രെയ്ൻ, ബ്രസീൽ, ദക്ഷിണ കൊറിയ, ഈജിപ്ത് തുടങ്ങിയ പങ്കാളിത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ പൊതുവായ നിലപാടുകൾ രൂപീകരിക്കാനും, കഴിഞ്ഞ മാർച്ചിൽ വോക്സ്-ഡി-സെർണായിൽ നടന്ന ആദ്യ യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താനുമാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ സമ്മേളനം ഒത്തുചേരുന്നത്.
ദ്വിദിന യോഗത്തിൽ യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ എന്നിവ പരിഹരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾ, ആഗോളതലത്തിൽ ലഹരിമരുന്ന് കടത്തിനെതിരെ പോരാടുന്നതിന് തുറമുഖ സുരക്ഷ ശക്തമാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കലും ആഗോള ഭക്ഷ്യസുരക്ഷ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയും അതിന്റെ ദുരുപയോഗം തടയലും തുടങ്ങിയ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന സമകാലിക സംഭവങ്ങൾ ചർച്ചയാകും.
Content Highlights: Saudi Foreign Minister Prince Faisal bin Farhan arrived in Paris for the G7 Foreign Ministers meeting. The summit addresses key global issues including conflicts in Ukraine and the Middle East, port security, food safety, and AI regulation. Partner nations also joined the two-day event.




