Home rss business malayalam ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി

ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യമൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് നടപടി.

കേസിൽ നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മൊഴി നൽകിയ ശേഷം അൻസിബ വ്യക്തമാക്കി.

അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.