Home rss national malayalam പുതിയ വാർത്ത ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു; വൈദിക വിദ്യാര്‍ഥി മരിച്ചു

ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു; വൈദിക വിദ്യാര്‍ഥി മരിച്ചു

2
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് ഡീക്കന്‍ മരിച്ചു. പന്തളം മങ്ങാരം വടക്കേമുരുപ്പേല്‍ ആഷര്‍ ഷാജി (26)ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ടിന് കോഴഞ്ചേരി-പന്തളം റോഡില്‍ നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപമായിരുന്നു അപകടം. ആഷര്‍ ഷാജി സ്‌കൂട്ടറില്‍ പന്തളത്തു നിന്നു കോഴഞ്ചേരിക്ക് വരുന്ന വഴി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോട്ടയം വൈദിക സെമിനാരി അധ്യാപകന്‍ ഫാ. ഷാജി പി ജോണിന്റെയും പരേതയായ തിരുവല്ല പരിയാരത്ത് മറിയം ഷാജി ജോണിന്റെയും ഏക മകനാണ്. ടോറസ് ലോറി ഡ്രൈവറെ ആറന്മുള പോലീസ് അറസ്റ്റു ചെയ്തു.

Content Highlights:
A minor seminary student lost his life in a tragic road accident. The incident occurred when a heavy Taurus lorry collided with a scooter. Local authorities arrived at the scene promptly to initiate preliminary investigations into the collision.