Source :- SIRAJLIVE NEWS
യാവത്മാല്‍ | മഹാരാഷ്ട്രയിലെ യാവത്മാല്‍ ജില്ലയില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഖനികളില്‍ പാറകള്‍ പൊട്ടിക്കാനുപയോഗിക്കുന്ന സ്‌ഫോടകവസ്തുവായ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം. അറ്റകുറ്റപ്പണിക്കായി വര്‍ക്കോപ്പില്‍ എത്തിച്ച ട്രാക്ടറിനൊപ്പം ഘടിപ്പിച്ച ലോഹ കണ്ടെയ്നറിലാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നത്.
സോഫടനത്തില്‍ വന്‍ തീപ്പിടുത്തവുമുണ്ടായി . ട്രാക്ടറിന്റെ പിന്‍ ടയറിന് സമീപമുണ്ടായിരുന്ന എയര്‍ സിലിണ്ടറും തകര്‍ന്നു്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നാല് പേരാണ് മരിച്ചത്.
പരുക്കേറ്റ മറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ ഉമര്‍ഖേദ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights:
Four people were killed and five injured after gelatin sticks exploded at a welding workshop in Maharashtra’s Yavatmal district. The explosives were kept in a metal container attached to a tractor brought for repairs. Umarkhed police have launched a detailed investigation into the incident.



