Home rss national malayalam പുതിയ വാർത്ത ഡല്‍ഹി തിളച്ചു മറിയുമ്പോള്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍

ഡല്‍ഹി തിളച്ചു മറിയുമ്പോള്‍ രാഹുല്‍ ഗാന്ധി ചെന്നൈയില്‍

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോരാട്ടം തിളച്ചു മറിയുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചെന്നൈയില്‍.

കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) യുടെ നേതൃത്വത്തില്‍ പ്രതിഷേധം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സകല സന്നാഹങ്ങളും പുറത്തെടുത്തിരിക്കെ വലയം ഭേദിച്ച് ഇടതു പാര്‍ട്ടികള്‍ ജന്തര്‍ മന്തറില്‍ എത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടത്തമുള്ള നേതാക്കളെ കേരള ഹൗസില്‍ നിന്നു പുറപ്പെട്ട ഉടനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നു കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തുണ്ടാവില്ലെന്നു നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി ചെന്നൈക്കു പോകുന്നത്. വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായി രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.30 ഓടെ ചെന്നൈയില്‍ എത്തും. ചെന്നൈയില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാര്‍ഥികളുമായി സംവാദം.

എസ് ഐ ആര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ച് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ സി ജെ പി പ്രതിഷേധം നടക്കാനിരിക്കെ ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.പരിപാടികള്‍ക്ക് ശേഷം രാത്രിതന്നെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. അതേസമയം രാഹുല്‍ ഗാന്ധി – വിജയ് കൂടിക്കാഴ്ചയില്‍ ഏതൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നത് പ്രധാനമാണ്.

Content Highlights:
Rahul Gandhi headed to Chennai for student interactions and a meeting with Chief Minister C Joseph Vijay while Delhi faced high tension and detentions due to CJP protests demanding the Election Commissioner’s resignation. Rahul Gandhi will return to Delhi by night after completing his scheduled programs in Tamil Nadu.