Home rss national malayalam പുതിയ വാർത്ത ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വസതിയില്‍ മരിച്ച നിലയില്‍

ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി രാകേഷ് മേത്ത വസതിയില്‍ മരിച്ച നിലയില്‍

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യപരവും മാനസികവുമായ പ്രയാസങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തു.

1975 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്ത് നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2007 മുതല്‍ മൂന്ന് വര്‍ഷത്തോളം ഡല്‍ഹി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056).

Content Highlights:
Former Delhi Chief Secretary Rakesh Mehta was found dead at his residence in Delhi. Authorities and local police reached the spot immediately after receiving the information. An investigation has been initiated by the police to determine the cause of the senior bureaucrat’s death.