Home rss business malayalam ഡൽഹിയിലെ യുവാക്കൾക്കായി സഞ്ജുവിന്റെ പുതിയ ദൗത്യം; ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ

ഡൽഹിയിലെ യുവാക്കൾക്കായി സഞ്ജുവിന്റെ പുതിയ ദൗത്യം; ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ മോത്തി നഗറിൽ ആരംഭിച്ച ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ സഞ്ജു സാംസൺ രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി.

ഡൽഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്ന് രേഖ ഗുപ്ത പറഞ്ഞു. സഞ്ജുവിന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കം കുറിച്ചതും ഡൽഹിയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. മദൻ ലാൽ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ഡൽഹിയിലെ യുവജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കാൻ സഞ്ജുവിന് സാധിക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഭാവിയിൽ ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ജൻ കൗശൽ കേന്ദ്ര ലക്ഷ്യമിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവി അധിഷ്ഠിത സാങ്കേതികവിദ്യകളിലും നൈപുണ്യങ്ങളിലും യുവാക്കൾക്ക് പരിശീലനം നൽകുന്നതിനാണ് കേന്ദ്രത്തിൽ പ്രധാനമായും ശ്രദ്ധ നൽകുന്നത്.

ചടങ്ങിൽ ഹരീഷ് ഖുറാനി എംഎൽഎ, ട്രിനിറ്റി ഫൗണ്ടേഷൻ, ഐഎസിടി എജ്യുക്കേഷൻ എന്നിവയുടെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ സഞ്ജു സാംസണിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്താനാണ് ജൻ കൗശൽ കേന്ദ്ര ലക്ഷ്യമിടുന്നത്.