Home rss national malayalam പുതിയ വാർത്ത തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കും; പ്രതിസന്ധി ഒഴിവാകുമെന്ന് കെ എസ് ഇ ബി

തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കും; പ്രതിസന്ധി ഒഴിവാകുമെന്ന് കെ എസ് ഇ ബി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തത്സമയ വിപണിയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തുന്നതോടെ കേരളത്തില്‍ പ്രതിസന്ധി ഒഴിവാകുമെന്ന് കെ എസ് ഇ ബി. കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കുന്നത് ഈ മാസം അവസാനിക്കും. അതോടൊപ്പം ഒക്ടോബര്‍ മുതല്‍ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കരാറും യാഥാര്‍ഥ്യമാകും.

കേരളത്തിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടെ, ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സമിതിയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കരാറുകള്‍ റദ്ദായതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതെ അധികവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും സംസ്ഥാനത്തിന് ഇതുവരെ 12,570 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: KSEB expects to manage the state power crisis through real-time market purchases and a 588 MW peak-hour agreement starting October. Meanwhile, the Supreme Court bench headed by Chief Justice Surya Kant will consider Kerala’s urgent plea to restore cancelled long-term power purchase agreements. The state government highlighted an additional financial burden of 12,570 crore rupees caused by purchasing electricity at higher rates.