Home rss business malayalam തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ സീറ്റ് നില ഉയർന്നു; യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞെന്ന് എം.വി. ഗോവിന്ദൻ

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ സീറ്റ് നില ഉയർന്നു; യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞെന്ന് എം.വി. ഗോവിന്ദൻ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് നില വർധിച്ചെന്നും യുഡിഎഫ് വിജയിച്ച പല ഇടങ്ങളിലും ഭൂരിപക്ഷം കുറഞ്ഞെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ എൽഡിഎഫ് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.

തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ എൽഡിഎഫ് 2,140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പല്ലശന പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000 കടന്നതായും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ സീറ്റ് നില 15ൽ നിന്ന് 18 ആയി ഉയർന്നതായും ഗോവിന്ദൻ വ്യക്തമാക്കി.

യുഡിഎഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞെന്നും എൽഡിഎഫ് വിജയിച്ച സ്ഥലങ്ങളിൽ ഭൂരിപക്ഷത്തിൽ വർധനയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

കല്ലറയിലെ യുഡിഎഫ് വിജയം ബിജെപിയുമായുള്ള ധാരണയുടെ ഭാഗമായിരുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. കല്ലറയിൽ കഴിഞ്ഞ തവണ 10,000ത്തോളം വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ ഏകദേശം 5,700 വോട്ടാണ് ലഭിച്ചതെന്നും 4,500ലേറെ വോട്ടിന്റെ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കുറ്റിച്ചിറയിൽ എൽഡിഎഫിന് ജയത്തോട് അടുത്തുള്ള തോൽവിയാണ് ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.