Home rss national malayalam പുതിയ വാർത്ത താന്‍ നിശ്ചയിച്ചയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ക്കു നേരെ വെടിയുതിര്‍ത്ത് പിതാവ്

താന്‍ നിശ്ചയിച്ചയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ക്കു നേരെ വെടിയുതിര്‍ത്ത് പിതാവ്

2
0

Source :- SIRAJLIVE NEWS

ലഖ്‌നൗ | താന്‍ നിശ്ചയിച്ചയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് ഉറങ്ങിക്കിടക്കുകയായിരുന്ന 19കാരിയായ മകളെ പിതാവ് വെടിവെച്ചു. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരി ജില്ലയിലുള്ള ഭോംഗോണ്‍ പട്ടണത്തില്‍ ഇന്നലെയായിരുന്നു സംഭവം. 48 കാരനായ അസിന്‍ ഖാന്‍ ആണ് മകള്‍ ഷാസിയയെ തലയില്‍ വെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അസിന്‍ ഖാനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ആണ് പോലീസിനെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സംഭവ സ്ഥലം സന്ദര്‍ശിച്ചതായും, കുടുംബാംഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും സിറ്റി പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് പി ടി ഐയോട് പറഞ്ഞു. ‘ഒരാളുമായി പ്രണയത്തിലായിരുന്ന ഷാസിയ അദ്ദേഹത്തെത്തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, പിതാവ് അസിന്‍ ഖാന്‍ മറ്റൊരു പുരുഷനുമായി അവളുടെ വിവാഹം ഉറപ്പിച്ചു. പിതാവ് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഷാസിയ വിസമ്മതിക്കുകയും, സ്‌നേഹിക്കുന്ന വ്യക്തിയെത്തന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതോടെയാണ് അസിന്‍ ഖാന്‍ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ തലയില്‍ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു.’- അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

വെടിയൊച്ച കേട്ടയുടന്‍ ഷാസിയയുടെ മാതാവ് ഖെരുനിഷ മുറിയിലേക്ക് ഓടിച്ചെല്ലുകയും, പരുക്കേറ്റ മകളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മകളെ കൊല്ലാന്‍ ശ്രമിച്ചു എന്നാരോപിച്ച്, ഭര്‍ത്താവിനെതിരെ ഖെരുനിഷ പിന്നീട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Content Highlights:
A father in Kerala allegedly shot his sleeping daughter for refusing to marry his chosen groom. The victim sustained injuries and is receiving medical care. Police launched a full investigation.