Home rss national malayalam പുതിയ വാർത്ത തിങ്കളാഴ്ചയും പൊതു അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി നാല് ദിവസം അവധി

തിങ്കളാഴ്ചയും പൊതു അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തുടര്‍ച്ചയായി നാല് ദിവസം അവധി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 19 തിങ്കളാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുടര്‍ച്ചയായി നാല് ദിവസം അവധി ലഭിക്കും.ഒക്ടോബര്‍ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പുറമെയാണ് തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളും അവധിയായി മാറുന്നത്.

നിലവിലെ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 20 ചൊവ്വാഴ്ച മഹാനവമി അവധിയും, ഒക്ടോബര്‍ 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. ഇതിനിടയിലുള്ള പ്രവൃത്തിദിനമായ ഒക്ടോബര്‍ 19 തിങ്കളാഴ്ച കൂടി നവരാത്രി അവധിയായി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് തുടര്‍ച്ചയായ നാല് ദിവസത്തെ അവധിയായി മാറിയത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ചത്തെ അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബേങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 19-ന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: The Kerala government has declared Monday, October 19, a public holiday for Navaratri celebrations. This creates a continuous four-day weekend for schools, government offices, and banks, combining Sunday through Vijayadashami. All state and semi-government institutions, along with professional colleges, will remain closed