Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ പൂർണ്ണമായി കളിയാക്കുന്നതാണെന്ന കടുത്ത വിമർശനവുമായി കെ.സുരേന്ദ്രൻ. ബജറ്റ് കേവലം വാചകക്കസർത്ത് മാത്രമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ‘ഇന്ദിരാ ഗ്യാരണ്ടി’ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ കാണാനില്ല. കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം നൽകുമെന്ന് പറഞ്ഞ 1000 രൂപ എവിടെപ്പോയെന്ന് സർക്കാർ വ്യക്തമാക്കണം.
യു.ഡി.എഫിന്റെ ആരോഗ്യ ഇൻഷുറൻസ് വലിയൊരു തട്ടിപ്പാണ്. കേന്ദ്ര സർക്കാരിന്റെ പ്രശസ്തമായ ‘വയോവന്ദൻ യോജന’ പദ്ധതിയിൽ ഒപ്പുവെക്കാൻ കേരളം തയ്യാറായിട്ടില്ല. പകരം സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ജനങ്ങൾ അനുഭവിക്കുന്ന കടുത്ത വിലക്കയറ്റം തടയാൻ ബജറ്റിൽ ഒരു പ്രഖ്യാപനവുമില്ല. ഏറെ കൊട്ടിഘോഷിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം എവിടെയെന്നും സുരേന്ദ്രൻ ചോദിച്ചു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റുകളുടെ കാർബൺ കോപ്പി മാത്രമാണ് വി.ഡി. സതീശന്റെ ബജറ്റെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും ഇത് നടപ്പിലാക്കാൻ ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ബജറ്റിൽ വ്യക്തതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഇപ്പോൾ തന്നെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുകയാണ് കേരളം. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് യാതൊരു പ്രായോഗികതയുമില്ലാത്ത മോഹന വാഗ്ദാനങ്ങൾ ബജറ്റിലുടനീളം പടച്ചുവിട്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

