Home rss business malayalam ‘തുടക്കം’ വിജയക്കുതിപ്പിൽ; മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ അഭിമാനമെന്ന് മോഹൻലാൽ

‘തുടക്കം’ വിജയക്കുതിപ്പിൽ; മകൾ വിസ്മയയുടെ അരങ്ങേറ്റത്തിൽ അഭിമാനമെന്ന് മോഹൻലാൽ

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ‘തുടക്കം’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചു.

“ഒരു അച്ഛന്റെ ഹൃദയം നിറയാൻ ഇതിൽക്കൂടുതൽ എന്ത് വേണം” എന്ന് കുറിച്ച മോഹൻലാൽ, ‘തുടക്കം’ എന്ന ചിത്രത്തിലൂടെ വിസ്മയ തന്റെ സിനിമാ യാത്ര ആരംഭിക്കുന്നതും പ്രേക്ഷകർ അവൾക്ക് നൽകുന്ന സ്നേഹവും കാണാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണെന്ന് പറഞ്ഞു.

കുഞ്ഞുനാൾ മുതൽ പരിചയവും സ്നേഹവുമുള്ള ആശിഷ് ജോ ആന്റണി ഈ യാത്രയിൽ വിസ്മയയ്ക്കൊപ്പം പങ്കാളിയാകുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ് ജോ ആന്റണി.

‘2018’ എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘തുടക്കം’ ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ മോഹൻലാൽ നിർണായക അതിഥി വേഷത്തിലും എത്തുന്നുണ്ട്. Sai Kumar, Jaffer Idukki, Manoj K. Jayan, K. B. Ganesh Kumar എന്നിവരടങ്ങുന്ന താരനിരയും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.