Source :- SIRAJLIVE NEWS
തൃശൂര്‍ പാവറട്ടിയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി. വെങ്ങര സ്വദേശിനി ഡോളിയാണ് (68) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ബെന്‍ഹറിനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ പത്തരയോടെ വീടിനുള്ളില്‍ വച്ചാണ് ബെന്‍ഹര്‍ ഡോളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ഡോളിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
Content Highlights: A 68-year-old woman named Dolly was murdered by her son Benhar at Pavaratty in Thrissur. The attack occurred inside their house on Monday morning causing severe head injuries. Though rushed to Thrissur Medical College Hospital, she succumbed to injuries while Pavaratty police started probing.




