Home LATEST NEWS malyalam പുതിയ വാർത്ത തൃശൂരില്‍ പിതാവ് വിഷം നല്‍കിയ കുട്ടികളില്‍ ഒരാള്‍ മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു

തൃശൂരില്‍ പിതാവ് വിഷം നല്‍കിയ കുട്ടികളില്‍ ഒരാള്‍ മരിച്ചു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു

2
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  പെരുമ്പിലാവില്‍ പിതാവ് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രമിച്ച രണ്ട് കുട്ടികളില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി മുത്തുവിന്റെ മകള്‍ ഋതിക (7) യാണ് മരിച്ചത്.എലിവിഷം ഉള്ളില്‍ച്ചെന്ന കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ ഇളയ സഹോദരനും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മുത്തു (29) ഇന്നലെ പിടിയിലായിരുന്നു

ഭാര്യ പിണങ്ങി പോയതിനുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം കലക്കി നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടെടെയാണ് ഋതികയുടെ മരണം സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സഹോദരന്‍ ഋതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Content Highlights: A seven-year-old girl named Ruthika died after being poisoned by her father in Thrissur Perumbilavu. The accused father named Muthu mixed rat poison in juice over a dispute with his wife. The younger brother remains in critical condition under intensive care at Thrissur Medical College.