Home LATEST NEWS malyalam പുതിയ വാർത്ത തൃശ്ശൂരിൽ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

തൃശ്ശൂരിൽ നവജാത ശിശു തൊട്ടിലില്‍ മരിച്ച നിലയില്‍

2
0

Source :- SIRAJLIVE NEWS

തൃശ്ശൂർ| നവജാത ശിശു ഉറക്കത്തില്‍ മരിച്ച നിലയില്‍. തൃശ്ശൂരിലെ വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്-മനുരാധ ദമ്പതികളുടെ 18 ദിവസം മാത്രം പ്രായമുള്ള മകളെയാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ തൊണ്ടയിൽ കുരുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ കുഞ്ഞിന്റെ പിതാവ് സുധീഷ് മരിച്ചിരുന്നു.

അതേസമയം, തിരുവനന്തപുരം നെടുമങ്ങാട്ട് പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ 22 ദിവസം പ്രായമുള്ള മകൾ ശ്രേയയും ഇന്ന് മരിച്ചു. രാവിലെ വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രായം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ ശരീരത്തിന് മഞ്ഞനിറം ഉണ്ടായിരുന്നുവെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:
An 18-day-old baby girl was found dead in her cradle in Thrissur, days after her father died in an accident. In another incident in Nedumangad, a 22-day-old premature baby girl passed away. Investigations have been initiated in both cases.