Home rss business malayalam തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് അനുഭവം; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നിതി ടെയ്‌ലർ

തെലുങ്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് അനുഭവം; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നിതി ടെയ്‌ലർ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തെലുങ്ക് സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ടെലിവിഷൻ താരം നിതി ടെയ്‌ലർ. മറ്റൊരു സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് താൻ നേരത്തെ പ്രവർത്തിച്ച സംവിധായകൻ ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഞെട്ടിപ്പോയ താൻ ഫോൺ കട്ട് ചെയ്ത് സംവിധായകന്റെ നമ്പർ ബ്ലോക്ക് ചെയ്തെന്നും നിതി പറഞ്ഞു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ദുരനുഭവം പങ്കുവെച്ചത്.

തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് സംവിധായകൻ മറ്റൊരു സിനിമയെക്കുറിച്ച് സംസാരിക്കാനായി വിളിച്ചതെന്ന് നിതി വ്യക്തമാക്കി. എന്നാൽ, പുതിയ ചിത്രത്തിൽ അവസരം ലഭിക്കണമെങ്കിൽ തനിക്കൊപ്പം കിടക്ക പങ്കിടേണ്ടിവരുമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതായും താരം ആരോപിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ ഫോൺ കട്ട് ചെയ്ത നിതി ഉടൻ തന്നെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

സംവിധായകനെ നേരത്തേ മറ്റ് ചില യുവതികൾക്കൊപ്പം കണ്ടിട്ടുണ്ടെങ്കിലും തന്നോടും ഇത്തരത്തിൽ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിതി പറഞ്ഞു. സംഭവത്തെത്തുടർന്നുണ്ടായ മാനസികാഘാതം കാരണം അക്കാലത്ത് ദുരനുഭവം മറ്റാരോടും തുറന്നുപറയാൻ കഴിഞ്ഞില്ലെന്നും താരം വെളിപ്പെടുത്തി. ഈ അനുഭവം സിനിമയിൽ തുടരാനുള്ള താൽപര്യം തന്നെ ഇല്ലാതാക്കിയെന്നും നിതി കൂട്ടിച്ചേർത്തു.

2012ൽ പുറത്തിറങ്ങിയ മേം വയസുകു വച്ചം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നിതി ടെയ്‌ലർ സിനിമയിലെത്തിയത്. പിന്നീട് പെല്ലി പുസ്തകം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ഹിന്ദി ടെലിവിഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച താരം കൈസി യേ യാരിയാൻ, ഇഷ്‌ക്ബാസ്, ബഡേ അച്ഛേ ലഗ്തേ ഹേൻ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധ നേടി.

അതേസമയം, കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തിയ അഭിമുഖത്തിൽ ആരോപണവിധേയനായ സംവിധായകന്റെ പേര് നിതി ടെയ്‌ലർ വെളിപ്പെടുത്തിയിട്ടില്ല.