Home rss national malayalam പുതിയ വാർത്ത ‘ദുബൈ-ഇറ്റ് അവാർഡ്’ വിജയികളെ ആദരിച്ചു

‘ദുബൈ-ഇറ്റ് അവാർഡ്’ വിജയികളെ ആദരിച്ചു

2
0

Source :- SIRAJLIVE NEWS

ദുബൈ|വ്യക്തികൾ, പ്രൊജക്റ്റുകൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയുടെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രഥമ “ദുബൈ-ഇറ്റ് അവാർഡിന്റെ’ വിജയികളെ യു എ ഇ ഉപ പ്രധാനമന്ത്രിയും  പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ആദരിച്ചു.

ആശയങ്ങളെ യാഥാർഥ്യമാക്കി മാറ്റുന്ന ദുബൈയുടെ വിജയമാതൃകയെ സ്ഥാപനതലത്തിലേക്ക് വ്യാപിപ്പിക്കാൻ “ദുബൈ-ഇറ്റ്’ അവാർഡുകൾ സഹായകമാകുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി. എയർവെയ്‌സ്, റിയൽ എസ്റ്റേറ്റ്, സാമ്പത്തികം, ബിസിനസ്സ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 13 വ്യക്തികളും സ്ഥാപനങ്ങളുമാണ് പ്രഥമ അവാർഡിന് അർഹരായത്.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ ) ചെയർമാൻ മതാർ അൽ തായർ, ജിഡിഎഫ് ആർ എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഇമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ, എമിറേറ്റ്‌സ് എൻ ബി ഡി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹിഷാം അബ്ദുല്ല അൽ ഖാസിം തുടങ്ങിയ പ്രമുഖർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സംരംഭകരെയും പദ്ധതികളെയും ചടങ്ങിൽ ആദരിച്ചു.

Content Highlights: Dubai Crown Prince Sheikh Hamdan honored the winners of the inaugural Dubai-It Award celebrating top achievements. Thirteen individuals and entities across aviation, real estate, and finance were recognized. Honorees included leaders from Emirates, RTA, GDRFA, Emaar, and Emirates NBD.