Home LATEST NEWS malyalam പുതിയ വാർത്ത ദുബൈ; നോൽ കാർഡിൽ വരുന്നു വൻ പരിഷ്‌കാരം

ദുബൈ; നോൽ കാർഡിൽ വരുന്നു വൻ പരിഷ്‌കാരം

2
0

Source :- SIRAJLIVE NEWS

ദുബൈ| നോൽ കാർഡ് സംവിധാനത്തിൽ വരുത്തുന്ന ഏറ്റവും വലിയ നവീകരണ പ്രവർത്തനങ്ങളുടെ 72 ശതമാനവും ദുബൈ ആർ ടി എ പൂർത്തിയാക്കി. പൊതുഗതാഗത മേഖല പൂർണമായും ക്യാഷ്്ലെസ് ആക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് പുതുതായി അവതരിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ പുതിയ സംവിധാനം പൂർണ സജ്ജമാകുന്നതോടെ യാത്രക്കാർക്ക് ക്യു ആർ കോഡുകൾ, ഡിജിറ്റൽ വാലറ്റുകൾ, ബേങ്ക് കാർഡുകൾ, അടുത്ത തലമുറയിലെ സ്മാർട്ട് നോൽ കാർഡുകൾ എന്നിവ ഉപയോഗിച്ച് യാത്രകൾക്ക് പണമടക്കാൻ സാധിക്കും.

മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ക്യു ആർ കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കും. രണ്ടാം ഘട്ടത്തിൽ അത്യാധുനിക പേയ്മെന്റ് സാങ്കേതികവിദ്യയിൽ നിർമിച്ച പുതിയ തലമുറ നോൽ കാർഡുകൾ പുറത്തിറക്കും, ഇവ ഉപഭോക്താക്കളുടെ അക്കൗണ്ടുകളുമായി ഡിജിറ്റലായി ബന്ധിപ്പിക്കുന്നവയായിരിക്കും. അവസാന ഘട്ടത്തിൽ ബേങ്ക് കാർഡുകളും ഡിജിറ്റൽ വാലറ്റുകളും നേരിട്ട് ഉപയോഗിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും.

പുതിയ അക്കൗണ്ട് അധിഷ്ഠിത മോഡൽ നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് വ്യക്തിഗത അക്കൗണ്ടുകൾ നിർമിക്കാനും കുടുംബാംഗങ്ങളുടെ ഉൾപ്പെടെയുള്ള ഒന്നിലധികം നോൽ കാർഡുകൾ ഇതിലേക്ക് ബന്ധിപ്പിക്കാനും സാധിക്കും. ബേങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തുള്ള ഓട്ടോമാറ്റിക് ടോപ്പ്-അപ്പ്, ഇടപാടുകളുടെ ചരിത്രം, കാർഡ് ബ്ലോക്ക് ചെയ്യാനും ബാലൻസ് വീണ്ടെടുക്കാനുമുള്ള സൗകര്യം എന്നിവയും ലഭ്യമാകും. പൊതുഗതാഗതത്തിന് പുറമെ, യു എ ഇയിലുടനീളമുള്ള റീട്ടെയിൽ ഔട്്ലെറ്റുകളിലും ഡിജിറ്റൽ ചാനലുകളിലും സാധനങ്ങൾ വാങ്ങാൻ ബേങ്ക് കാർഡ് പോലെ നോൽ കാർഡ് ഉപയോഗിക്കാം. ഇതിനായി സ്റ്റേഷനുകളിലെ ടിക്കറ്റിംഗ് സംവിധാനങ്ങളും സ്മാർട്ട് കിയോസ്‌കുകളും നവീകരിച്ചു വരികയാണ്. ആർ ടി എയുടെ ഡിജിറ്റൽ പരിവർത്തന യാത്രയിലെ തന്ത്രപ്രധാനമായ ചുവടുവെപ്പാണ് ഈ പ്രോജക്‌റ്റെന്ന് ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.

Content Highlights:
Dubai RTA has completed 72 percent of its major Nol card system upgrade project. The initiative introduces an account-based ticketing platform to make public transport entirely cashless. Passengers can soon use QR codes, digital wallets, and bank cards for travel across the network.