Home rss national malayalam പുതിയ വാർത്ത ദുര്‍ഗാ പൂജക്കിടെ ദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി

ദുര്‍ഗാ പൂജക്കിടെ ദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി

2
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ചോരിബാഗന്‍ സര്‍വ്വജനീന്‍ പൂജ പന്തലിലാണ് ഇന്നലെ രാത്രി 7.40ഓടെയാണ് ദുരന്തമുണ്ടായത്. കണ്‍ട്രോള്‍ റൂം, ഫയര്‍ഫോഴ്സ്, കൊല്‍ക്കത്ത പോലീസ്, ഡി എം ജി ടീം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

ഇടുങ്ങിയ പ്രവേശന വഴികള്‍ക്കുള്ളിലെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ബോധം നഷ്ടപ്പെട്ടതായി ഒരു ദൃക്‌സാക്ഷി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. പലരെയും മോട്ടോര്‍ സൈക്കിളുകളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Content Highlights: At least 19 people lost their lives in a tragic stampede during Durga Puja celebrations at a pandal in Kolkata. Heavy rainfall and overcrowding triggered severe chaos, leaving several others injured. Emergency response teams rushed to the site to carry out rescue operations and assist victims.