Home rss business malayalam ദുൽഖർ സൽമാനാണ് സിനിമയിലെ എന്റെ ആശ്വാസകേന്ദ്രം; മനസ് തളരുമ്പോൾ സംസാരിക്കുന്നത് അദ്ദേഹത്തോടെന്ന് അനുപമ

ദുൽഖർ സൽമാനാണ് സിനിമയിലെ എന്റെ ആശ്വാസകേന്ദ്രം; മനസ് തളരുമ്പോൾ സംസാരിക്കുന്നത് അദ്ദേഹത്തോടെന്ന് അനുപമ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നായികയായി മാറിയ അനുപമ പരമേശ്വരൻ, സിനിമാരംഗത്തെ തന്റെ അടുത്ത സുഹൃത്തുക്കളെക്കുറിച്ച് തുറന്നുപറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയിൽ തനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളാണ് ദുൽഖർ സൽമാനെന്ന് അനുപമ പറഞ്ഞു. മാനസികമായി തളർന്നിരിക്കുന്ന സമയങ്ങളിൽ ദുൽഖറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും, അദ്ദേഹത്തോട് കുറച്ചുനേരം സംസാരിച്ചാൽ തന്നെ വലിയ ആശ്വാസവും ഉന്മേഷവും ലഭിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

തെലുങ്ക് താരം റാം പൊത്തിനേനിയും തനിക്ക് പൂർണമായി വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന വ്യക്തിയാണെന്ന് അനുപമ പറഞ്ഞു. അടുത്തിടെ തന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ടെന്നും, അത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.

മുൻ ബന്ധത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലിലൂടെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സൗഹൃദങ്ങളെക്കുറിച്ചും അനുപമ മനസുതുറന്നത്.