Home rss national malayalam പുതിയ വാർത്ത നഗരം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് റാലി; മുനവ്വറലി തങ്ങള്‍, പി കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

നഗരം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് റാലി; മുനവ്വറലി തങ്ങള്‍, പി കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

4
0

Source :- SIRAJLIVE NEWS

കൊച്ചി | മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച റാലിക്കിടെ മണിക്കൂറുകളോളം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച സംഭവത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ഫാത്വിമ തഹ്്‌ലിയ എന്നിവര്‍ ഉള്‍പ്പെടെ 12 നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ക്കെതിരെയും കൊച്ചി സിറ്റി പോലീസ് കേസെടുത്തു. അനുമതിയില്ലാതെ സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

ഞായറാഴ്ച വൈകിട്ട് മറൈന്‍ ഡ്രൈവില്‍ നടന്ന സമ്മേളന സമാപന റാലിക്കിടെയാണ് ഗോശ്രീ പാലം, ഹൈക്കോടതി ജംഗ്ഷന്‍, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചത്. റാലി നടത്താന്‍ മുന്‍കൂട്ടി അനുമതി നല്‍കിയിരുന്നെങ്കിലും ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ പോലീസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ലംഘിച്ചതായി എഫ് ഐ ആറില്‍ പറയുന്നു. അവധി ദിനമായിരുന്നിട്ടും അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇറങ്ങിയ യാത്രക്കാരും രോഗികളുമായി പോയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും അര്‍ധരാത്രി വരെ വഴിയില്‍ കുടുങ്ങി. യാത്രക്കാര്‍ക്ക് നേരെ ചില പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷവും കൈയേറ്റവും നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലടക്കം കടുത്ത പൊതുജനവിമര്‍ശം ഉയര്‍ന്നിരുന്നു.

അതേസമയം, ഗതാഗത തടസ്സവും വീഴ്ചയും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലീസിനാണെന്ന് യൂത്ത് ലീഗ് നേതാവ് ടി പി എം ജിഷാന്‍ പറഞ്ഞു. ആദ്യം കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കാന്‍ തീരുമാനിച്ച റാലി പോലീസ് കമ്മീഷണറുടെ അടിയന്തര അഭ്യര്‍ഥന മാനിച്ചാണ് ബോള്‍ഗാട്ടിയിലേക്ക് മാറ്റിയത്. ആവശ്യത്തിന് പോലീസ് സേനയെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പോലീസ് നിയന്ത്രണത്തില്‍ വീഴ്ച വരുത്തുകയായിരുന്നുവെന്നും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളാണ് സമാധാനപരമായ അന്തരീക്ഷമൊരുക്കാന്‍ പരമാവധി ശ്രമിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.

Content Highlights:Police registered a case against Youth League leaders including Munavvarali Thangal and PK Firoz following severe traffic block in Kochi. The state conference rally was conducted from Goshree bridge to Marine Drive causing gridlock across major city roads. Organizers were booked for failing to comply with traffic safety guidelines during the march.