Home rss national malayalam പുതിയ വാർത്ത നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ രണ്ടിടത്ത് അതിക്രമം; രണ്ടുപേര്‍ പിടിയില്‍

നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ രണ്ടിടത്ത് അതിക്രമം; രണ്ടുപേര്‍ പിടിയില്‍

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് | നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം. അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവ് സ്ത്രീകളെ മര്‍ദിച്ചു. കുടുംബശ്രി ജില്ലാമിഷന്‍ ജീവനക്കാരിയുടെ മുഖത്തടിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. പരിക്കേറ്റ സ്ത്രീകള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.

മറ്റൊരു സംഭവത്തില്‍, നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി യാത്രയ്ക്കിടെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. പൊറ്റമ്മല്‍ സ്വദേശി ശിഹാബ് ആണ് അറസ്റ്റിലായത്.

Content Highlights:
Two incidents of assault against women were reported in Kozhikode city. A youth was taken into custody by Kasaba police for hitting a Kudumbashree worker after she questioned his behavior. In a separate case, an online taxi driver named Shihab was arrested for sexually harassing a passenger.