Source :- SIRAJLIVE NEWS
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈയൊടിഞ്ഞുവെന്ന് പരാതി. മേപ്പയ്യൂരിലെ രാഹുല്‍-രാഖി ദമ്പതികളാണ് ആരോപണം ഉന്നയിച്ചത്. കുട്ടിയുടെ തുടര്‍ചികിത്സയിലും പിഴവുണ്ടായെന്ന് കുടുംബം ആരോപിച്ചു.
ഈമാസം ആറിനാണ് രാഖി പ്രസവിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരുക്കുണ്ടെന്ന് പറഞ്ഞ് എന്‍ ഐ സി യു യൂണിറ്റില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധനയൊന്നും നടത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ഇടുകയും രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെങ്കിലും ഡോക്ടര്‍ വന്നില്ലെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്.
എന്നാല്‍, തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത്.
Content Highlights:
Allegations of medical negligence have been raised against Medical College Hospital regarding a newborn baby’s arm fracture. The family alleges that mistakes occurred during the delivery and subsequent treatment. They are demanding a thorough investigation and strict action against responsible staff.




