Home rss national malayalam പുതിയ വാർത്ത നവവധു ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണു; രക്ഷയായത് മരച്ചില്ലകള്‍

നവവധു ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണു; രക്ഷയായത് മരച്ചില്ലകള്‍

2
0

Source :- SIRAJLIVE NEWS

മുംബൈ|മുംബൈയിലെ ഭണ്ടുപ് വെസ്റ്റിലെ ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ നവവധു അത്ഭുതകരമായി രക്ഷപ്പെട്ടു. മരച്ചില്ലകളില്‍ കുടുങ്ങിയതാണ് രക്ഷപ്പെടാന്‍ കാരണം. പ്രതിക്ഷ ഹിവ്രാലെ(26) ആണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തി യുവതിയെ ഹുക്ക് ലാഡര്‍ ഉപയോഗിച്ച് മരത്തില്‍ നിന്നും സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. മുംബൈയിലെ ഭണ്ടുപ് വെസ്റ്റിലുള്ള തുല്‍ഷെത്പടയിലെ സണ്‍ഷൈന്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഫ്‌ളാറ്റിലെ പത്താം നിലയിലുള്ള ജനല്‍ വഴിയാണ് യുവതി താഴേക്ക് വീണത്. മരച്ചില്ലകളില്‍ തടഞ്ഞ് ഏകദേശം 20-25 അടി ഉയരത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യുവതിയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആദ്യം സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റി.

ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകായാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാല് മാസം മുന്‍പാണ് പ്രതീക്ഷയുടെ വിവാഹം നടന്നത്. കൂടുതല്‍ അന്വേഷണവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Content Highlights:
A 26-year-old newlywed woman miraculously survived a fall from the tenth floor of a building in Bhandup West, Mumbai, after getting stuck in tree branches. Fire brigade officers rescued her using a hook ladder. She suffered serious leg injuries and is undergoing critical treatment at Sion Hospital.