Home rss national malayalam പുതിയ വാർത്ത നിയന്ത്രണം വിട്ട ബൈക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിനടിയില്‍ പെട്ടു; വിദ്യാര്‍ഥി മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിനടിയില്‍ പെട്ടു; വിദ്യാര്‍ഥി മരിച്ചു

3
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ സഞ്ചരിച്ച കാറിനടിയില്‍ പെട്ട് കോളജ് വിദ്യാര്‍ഥി മരിച്ചു. കലഞ്ഞൂര്‍ ഐ എച്ച് ആര്‍ ഡി കോളജ് വിദ്യാര്‍ഥി കൃഷ്ണനന്ദു (19) ആണ് മരിച്ചത്.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ കൂടലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ശബരിമല മണ്ഡലകാല മുന്നൊരുക്ക യോഗത്തില്‍ പങ്കെടുക്കുന്നതിനായി പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. രാവിലെ കോളജിലേക്ക് പോവുകയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിന് മുന്നിലൂടെ വയോധികന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിഞ്ഞു. കാറിന്റെ ചക്രം കൃഷ്ണനന്ദുവിന്റെ തലയിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തില്‍പ്പെട്ട വയോധികന്റെ പരുക്ക് ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ അദ്ദേഹം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു. കൂടല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

സന്തോഷ്‌കുമാര്‍ ആണ് കൃഷ്ണനന്ദുവിന്റെ പിതാവ്. മാതാവ്: രഞ്ജിത. സഹോദരന്‍: പരേതനായ കൃഷ്ണദേവ്.

Content Highlights: A student lost their life in a tragic road accident after being hit by the vehicle of the Devaswom Board President. Local authorities have arrived at the scene to initiate a formal investigation into the incident. Further details regarding the investigation and official statements are awaited.