Source :- SIRAJLIVE NEWS
നിലമ്പൂര്‍ | മജ്മഅ് അക്കാദമി ഒരുക്കുന്ന ഗ്രാന്റ് മൗലിദ് നേര്‍ച്ച നാളെ (സെപ്തംബർ 5) മജ്മഅ് കാമ്പസില്‍ നടക്കും. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും.
ത്വലഅല്‍ ബ്ദറു എന്ന തലവാചകത്തില്‍ മജ്മഅ് അക്കാദമി നടത്തി കൊണ്ടിരിക്കുന്ന മീലാദ് ആഘോഷങ്ങളുടെ സമാപനമായാണ് ഗ്രാന്റ് മൗലിദ് നടക്കുന്നത്. രാവിലെ 9 ന് സയ്യിദ് ബാപ്പു തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം ബുര്‍ദ പാരായണവും മൗലിദ് പാരായണവും നടക്കും.
ഉച്ചക്ക് 1 മണിക്ക് അന്നദാനത്തോടെ സമാപിക്കും. ചടങ്ങില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വിദാര്‍ത്ഥികളെ അനുമോദിക്കും. ദര്‍ശനം മീലാദ് പതിപ്പിന്റെ പ്രകാശനവും നടക്കും.
Content Highlights:
The Grand Maulid Nercha organized by Majma Academy will take place tomorrow at Nilambur campus. Sayyid Khaleelul Bukhari will lead the prayers. The event concludes with Annadanam.




