Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി| നീറ്റ് ഒഎംആര്‍ ഷീറ്റിലെ ക്രമക്കേടില്‍ ആറ് വിദ്യാര്‍ഥികളുടെ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഹരജിക്കാരോട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പരീക്ഷ എഴുതിയപ്പോള്‍ രേഖപ്പെടുത്തിയ ഓപ്ഷനുകളല്ല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ഒഎംആര്‍ ഷീറ്റില്‍ ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ പുനഃസംഘടന പോലുള്ള വിഷയങ്ങളിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യക്തിഗത ആവശ്യങ്ങളും പരാതികളും ഉന്നയിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനുമാണ് ഹരജിക്കാരോട് സുപ്രീംകോടതി പറഞ്ഞത്.
Also Readനീറ്റ് യുജി പേപ്പർ ചോർച്ച: എൻ ടി എയുടെ മൂന്ന് സബ്ജക്ട് വിദഗ്ദ്ധർക്കെതിരെ സി ബി ഐ കുറ്റപത്രം; ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം
നീറ്റ് ഒഎംആര്‍ ഷീറ്റിലെ ക്രമക്കേടുകള്‍ അഡ്മിഷനെ സാരമായി ബാധിക്കുമെന്ന് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. 600 മുതല്‍ 650ലധികം മാര്‍ക്ക് നേടിയ ഉയര്‍ന്ന റാങ്കുള്ള വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, റദ്ദാക്കപ്പെട്ട നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ ടി എ) മൂന്ന് സബ്ജക്ട് വിദഗ്ദ്ധർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) കുറ്റപത്രം സമർപ്പിച്ചു. പൊതുപ്രവർത്തകർ എന്ന നിലയിൽ വിശ്വസിച്ചേൽപ്പിച്ച ചുമതലയിൽ വിശ്വാസവഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വർഷം മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പങ്കാളികളായ വിദഗ്ദ്ധർക്കെതിരെയാണ് സി ബി ഐ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
മനീഷ ഗുരുനാഥ് മന്ധാരെ, പ്രഹ്ലാദ് കുൽക്കർണി, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരെയാണ് കേസിലെ പ്രതികളായി സി ബി ഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുപരീക്ഷകളിൽ ക്രമക്കേട് തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി കൊണ്ടുവന്ന പുതിയ നിയമങ്ങൾ ഉൾപ്പെടെ കർശനമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Content Highlights:
The Supreme Court dismissed petitions filed by six high-scoring students alleging discrepancies in NEET OMR sheets. A bench of Justices PS Narasimha and Alok Aradhe directed the petitioners to approach the Delhi High Court as the apex court focuses on broader issues like NTA restructuring.



