Home LATEST NEWS malyalam പുതിയ വാർത്ത നീറ്റ് പുനപ്പരീക്ഷ ഇന്ന്; പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

നീറ്റ് പുനപ്പരീക്ഷ ഇന്ന്; പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | നീറ്റ് യുജി പുനപ്പരീക്ഷ ഇന്ന്. ഉച്ചക്ക് രണ്ട് മുതല്‍ 5.15 വരെയാണ് പരീക്ഷ. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് പരീക്ഷാഹാളിലേക്ക് പ്രവേശനം ഉണ്ടാകുക.

23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. മെയ് മൂന്നിന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പിന്നീട് പുനപ്പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന 180 മിനുട്ടില്‍ നിന്നും 195 മിനുട്ടായി പരീക്ഷാസമയം കൂട്ടിയിരുന്നു. പരീക്ഷക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് 15 മിനുട്ട് അധികം അനുവദിച്ചത്.

പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി അര്‍ധ സൈനിക വിഭാഗങ്ങളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്. സി സി ടി വി നിരീക്ഷണത്തിലാകും പരീക്ഷ നടക്കുക. ജലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ 51,311 ജാമറുകള്‍ വിവിധ കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷാ മുറികളില്‍ രണ്ട് നിരീക്ഷണ ഉദ്യോഗസ്ഥര്‍ വീതം ഉണ്ടാകും. ഓരോ കേന്ദ്രത്തിലും പത്തിലധികം ഉദ്യോഗസ്ഥരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ബയോമെട്രിക് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായുള്ള ഉദ്യോഗസ്ഥരും കേന്ദ്രങ്ങളില്‍ ഉണ്ടാകും. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു സെന്റര്‍ സിസ്റ്റം ഓഫീസറുണ്ടാകും. സി സി ടി വി ദൃശ്യ പരിശോധനക്ക് എഐ അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും എന്‍ ടി എ അറിയിച്ചു.

ഹാള്‍ടിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ പരീക്ഷക്കെത്തുന്നവര്‍ കൈയില്‍ കരുതണം. മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല. പേന, പെന്‍സില്‍, തൊപ്പികള്‍, സണ്‍ഗ്ലാസുകള്‍, ആഭരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവയും കൊണ്ടുവരരുത്. പ്രത്യേക സാഹചര്യമുള്ള പരീക്ഷാര്‍ഥികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങളോടെ ഭക്ഷണവും സുതാര്യമായ കുപ്പിയില്‍ വെള്ളവും കൊണ്ടുവരാന്‍ അനുമതിയുണ്ട്.

Content Highlights:
The NEET UG re-examination is being conducted today for 1563 candidates who were previously awarded grace marks. The National Testing Agency has implemented stringent security protocols across all designated examination centers to ensure a smooth process. Officials are closely monitoring the centers to prevent any irregularities or malpractice during the test.