Home rss business malayalam നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം; അറസ്റ്റ് ഉടൻ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം; അറസ്റ്റ് ഉടൻ

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികളുമായി എക്സൈസ്. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം മദ്യപാനത്തിനായി 4,396 രൂപ ചെലവഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പും മുന്നോട്ടുപോവുകയാണ്.

അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി തുടർച്ചയായി മദ്യപിച്ച ശേഷമാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അമിതമായി മദ്യപിച്ചിരുന്നുവെന്നതിന് ശാസ്ത്രീയ പരിശോധനാ ഫലം നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് ആലോചന.

പ്രതിക്ക് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.

അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന് സാങ്കേതിക തകരാറുണ്ടായിരുന്നോ എന്നും അത് അപകടത്തിന് കാരണമായോ എന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്. വാഹനപരിശോധന പൂർത്തിയായതായും റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമായി കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

അതേസമയം, സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് സുഹൈൽ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.