Home rss national malayalam പുതിയ വാർത്ത നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 538 ആയി ഉയര്‍ന്നു

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 538 ആയി ഉയര്‍ന്നു

2
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു|നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 538 ആയി ഉയര്‍ന്നു. 393 മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500ലധികം ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ ഇന്ത്യന്‍ വംശജരായ 100 പേര്‍ ഉള്‍പ്പെടുന്നു. ദുരന്തബാധിത പ്രദേശമായ റസുവയില്‍ നിന്ന് 117 വിദേശികളെ വ്യോമസേന രക്ഷപ്പെടുത്തി. ഇതില്‍ 85 പേര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ചൈനക്കാരുമാണ്. 60ല്‍ അധികം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 40 കിലോമീറ്ററിലധികം റോഡുകള്‍ പൂര്‍ണമായും ഒലിച്ചുപോയതിനാല്‍ റോഡ് മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല.

അതിനിടെ റസുവയില്‍ രണ്ടാം പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. മഞ്ഞുമല ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്.

ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച റസുവ, നുവകോട്ട് എന്നീ ജില്ലകളില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ദുരന്തത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നുണ്ടെങ്കിലും വിദേശ രക്ഷാപ്രവര്‍ത്ത സംഘങ്ങളുടെ സഹായം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേപ്പാള്‍. ഇന്ത്യ, ചൈന, യു.എസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും നേപ്പാള്‍ ഇത് നിരസിക്കുകയായിരുന്നു. തങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടെന്ന് നേപ്പാള്‍ വ്യക്തമാക്കി.

ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്തെന്ന് കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു. നേപ്പാളിലേക്ക് 12 ടണ്‍ അവശ്യസാധനങ്ങളുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുറപ്പെടും.

Content Highlights: The death toll from the devastating flash floods along the Nepal Tibet border has risen to 538, with over 1500 people reported missing. The air force rescued 117 foreign nationals including 85 Indians from Rasuwa. India is sending 12 tons of relief materials as search operations continue.