Home rss national malayalam പുതിയ വാർത്ത നേപ്പാള്‍ പ്രളയം: തിരച്ചില്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍, ഇനി കണ്ടെത്താനുള്ളത് 5,285 പേരെ

നേപ്പാള്‍ പ്രളയം: തിരച്ചില്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍, ഇനി കണ്ടെത്താനുള്ളത് 5,285 പേരെ

2
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു | നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍. ആഗസ്റ്റ് 26നുണ്ടായ പ്രളയത്തില്‍ 1,455 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 13,795 പേരെ രക്ഷപ്പെടുത്തി. 5,285 പേരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയില്‍ സിംഗാ ദര്‍ബാര്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന എന്‍ ഡി ആര്‍ ആര്‍ എം എ നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 40 ദിവസമായി തുടര്‍ന്നുപോന്ന തിരച്ചിലിനാണ് അന്ത്യം കുറിക്കുന്നത്.

ഭോട്ടെകോശി, ത്രിശൂലി തുടങ്ങി പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ പുനരധിവാസവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായി 559.17 ബില്യണ്‍ നേപ്പാളി രൂപ അനുവദിക്കാന്‍ ധനമന്ത്രാലയത്തിന് ശിപാര്‍ശ ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: Nepal government official has formally concluded the search and rescue operations following the catastrophic flash floods. Despite extensive rescue efforts across affected regions, 5,285 individuals still remain untraced. The focus has now shifted from active search to relief and rehabilitation.