Home rss national malayalam പുതിയ വാർത്ത നേപ്പാൾ പ്രളയ ദുരന്തം; കാണാതായ 5,285 പേരെ മരിച്ചതായി പ്രഖ്യാപിക്കും

നേപ്പാൾ പ്രളയ ദുരന്തം; കാണാതായ 5,285 പേരെ മരിച്ചതായി പ്രഖ്യാപിക്കും

2
0

Source :- SIRAJLIVE NEWS

കാഠ്മണ്ഡു | നേപ്പാളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കും. ഇതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്തു.  ദുരന്തത്തില്‍ കാണാതായ 5,285 പേരുടെ മരണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇവരുടെ പട്ടികയില്‍ ഏഴ് മലയാളികളും ഉള്‍പ്പെടുന്നുണ്ട്.

കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ ഭേദഗതി വരുത്തുന്നതിനുമായി ഒരു ഓർഡിനൻസ് പ്രഖ്യാപിക്കാൻ നേപ്പാൾ മന്ത്രിസഭ ശിപാർശ ചെയ്തു.

അപകടത്തില്‍ മരിച്ചതായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരാളെ 12 വർഷത്തേക്ക് കാണാതായിരിക്കണം എന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത് 45  ദിവസമായി കുറക്കുമെന്നാണ് സർക്കാർ പറയുന്നത്.  ദുരന്ത ഭൂമിയിലെ തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ആഗസ്റ്റ് 26ന് പുലര്‍ച്ചെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് ഉണ്ടായ മിന്നല്‍ പ്രളയത്തിലും മഞ്ഞുമല ഇടിഞ്ഞു വീണുള്ള ദുരന്തത്തിലും 1,455 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഏകദേശം 70,000  ആളുകളെ ബാധിച്ച ഈ ദുരന്തത്തില്‍ നിരവധി ഗ്രാമങ്ങളും ജലവൈദ്യുത പദ്ധതികളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.

Content Highlights: Nepal cabinet recommended an ordinance amending laws to officially declare 5,285 missing people dead following severe floods and landslides, including seven Malayalis. The required missing timeframe drops from 12 years to 45 days. Official search operations ended after retrieving 1,455 bodies.