Home rss national malayalam പുതിയ വാർത്ത പക്ഷിപ്പനി: ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അസുഖം ബാധിച്ച വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കും

പക്ഷിപ്പനി: ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അസുഖം ബാധിച്ച വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കും

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ അസുഖം ബാധിച്ച വളര്‍ത്തു പക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കും. 26,000 ത്തിലധികം വളര്‍ത്തുപക്ഷികളെ കൊല്ലാനാണ് അധികൃതരുടെ തീരുമാനം. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഏവിയന്‍ ഇന്‍ഫ്ളുവന്‍സയുടെ (പക്ഷിപ്പനി- ഒ5ച1) വകഭേദമാണ് പക്ഷികളെ ബാധിച്ചതെന്ന് രോഗം റിപോര്‍ട്ട് ചെയ്ത മേഖലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലയില്‍ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചു.

Content Highlights:Authorities in Kerala have launched the culling of over 26,000 infected domestic birds across Alappuzha and Pathanamthitta districts starting today. The containment drive follows the confirmation of the H5N1 avian influenza strain in local farms. Strict surveillance and restrictions on poultry sales are now active.