Source :- SIRAJLIVE NEWS
എറണാകുളം| വടക്കന്‍ പറവൂരില്‍ യുവതിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം.
ഷിബിന്റെ വീട്ടിലെത്തിയ സുരമ്യയും ഷിബിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഷിബിന്‍ സുരമ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Content Highlights:
A 24-year-old woman named Suramya was stabbed to death by her friend Shibin in Paravur. Police have taken the suspect into custody following an argument at his house. Her body has been moved to Paravur Taluk Hospital for further procedures



