Home rss national malayalam പുതിയ വാർത്ത പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | പവര്‍ക്കട്ട് തിരിച്ചു വന്നതിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിപ്പിക്കാനും കളമൊരുങ്ങി. വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു.

അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് അഞ്ച് വര്‍ഷത്തേയ്ക്കുള്ള പുതിയ താരിഫ് നയം നടപ്പിലാക്കുന്നത്. കെ എസ് ഇ ബിയുടെ മുന്‍കാല നഷ്ടമായ അയ്യായിരം കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയും യു ഡി ഫെ് അധികാരത്തില്‍ വന്ന ശേഷം ഹ്രസ്വകാല കരാറുകളിലൂടെ ഉണ്ടായ അധിക ബാധ്യതകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തരത്തിലാണ് പുതിയ താരിഫ് നയത്തിന്റെ ഘടന. അധിക ബാധ്യത ഇന്ധന സര്‍ചാര്‍ജ് നിരക്കില്‍ ഉള്‍പ്പെടുത്തും.

Content Highlights:
The Electricity Regulatory Commission notified a new five-year tariff policy effective next April, signaling power tariff and surcharge hikes in Kerala. The restructuring aims to recover accumulated financial liabilities of KSEB from consumers through fuel surcharges.