Home -national-malyalam പാകിസ്താനി സീരീസ് വിവാദം; ഇന്ത്യയിലെ റിലീസ് ഒഴിവാക്കി നെറ്റ്ഫ്‌ലിക്‌സ്

പാകിസ്താനി സീരീസ് വിവാദം; ഇന്ത്യയിലെ റിലീസ് ഒഴിവാക്കി നെറ്റ്ഫ്‌ലിക്‌സ്

4
0

Source :- REPORTER LIVE

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ പാകിസ്താന്‍ സീരീസായ ‘ജോ ബച്ചേ ഹേന്‍ സാങ് സമേത് ലോ’ (Jo Bachay Hain Sang Samait Lo) ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ വംശജരായ ഫവാദ് ഖാനും മഹിറ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന സീരീസ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനെച്ചൊല്ലി വിവാദം ശക്തമായതോടെയാണ് നെറ്റ്ഫ്‌ലിക്‌സ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Also Read:

ഇൻഡ്യ മുന്നണി ചെന്നൈയിലേക്ക്: ഒപ്പം നിൽക്കണമെന്ന് രാഹുൽ; തങ്ങൾ ചതിയന്മാരുടെ കൂട്ടത്തിലല്ലെന്ന് സ്റ്റാലിൻ

സീരീസ് ഇന്ത്യയിലെ നെറ്റ്ഫ്‌ലിക്‌സ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ലെന്നും പ്ലാറ്റ്ഫോമിന്റെ വരാനിരിക്കുന്ന പരിപാടികളുടെ പട്ടികയില്‍നിന്ന് ഇതിന്റെ പേര് നീക്കം ചെയ്തതായുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നെറ്റ്ഫ്‌ലിക്‌സ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. 2025ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിസംബര്‍ 4ന് സീരീസ് നെറ്റ്ഫ്‌ലിക്സില്‍ റിലീസ് ചെയ്യും.

Mahira Khan, Fawad Khan in Jo Bachay Hain Sang Samait Lo
വിവാദ സിരീസിൽ മഹിറ ഖാൻ, ഫവാദ് ഖാൻ

നവംബര്‍ 24-ന് സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് ഇന്ത്യയില്‍ പ്രതിഷേധം ശക്തമായത്. സീരീസ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനെതിരെ ഓള്‍ ഇന്ത്യ സിനിമ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് എന്നീ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ 2025 മേയ് 8 നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം പുറത്തിറക്കിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളും സ്ട്രീമിങ് സേവനങ്ങളും പാകിസ്താനില്‍ നിന്നുള്ള വെബ് സീരീസുകള്‍, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം. ദേശീയ സുരക്ഷാ ആശങ്കകളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

Content Highlights: Content Highlight: Netflix reportedly pulls Pakistani series Jo Bachay Hain Sang Samait Lo, starring Fawad Khan and Mahira Khan, from its India release plans amid government advisory and industry protests

dot image

dot image