Source :- SIRAJLIVE NEWS
ഇസ്ലാമാബാദ് | പാക്കിസ്ഥാനില്‍ പോലിസ് ചെക്‌പോസ്റ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പട്ടു. ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയില്‍ ഖാനിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കള്ളക്കടത്തു തടയാനുള്ള ചെക്‌പോസ്റ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു
മരിച്ചവരില്‍ രണ്ടു സ്ത്രീകള്‍, രണ്ടു വയസുള്ള കുഞ്ഞ്, ആറു പോലീസുകാര്‍, കസ്റ്റംസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.സ്‌ഫോടനത്തിന് ഇരയായവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും, പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പ്രവിശ്യാ എമര്‍ജന്‍സി സര്‍വീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വലിയ രീതിയില്‍ ചാരനിറത്തിലുള്ള പുക ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Content Highlights: A fatal suicide car bombing struck a police checkpoint in Dera Ismail Khan, Pakistan, killing 12 people and injuring 35 others. The casualties include six police officers, a customs official, two women, and a child. Tehrik-e-Taliban Pakistan claimed responsibility for the devastating attack




