Source :- SIRAJLIVE NEWS
കൊല്ലം| കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവ് ആരോപണം. ചികിത്സ തേടി എത്തിയ യുവാവിന് കാല്‍മുട്ടിന് നിസ്സാര പരുക്കെന്ന് പറഞ്ഞ് ബാന്‍ഡേജ് ചുറ്റിവിട്ടു എന്നാണ് പരാതി.
തിരുവനന്തപുരം മടവൂര്‍ മാങ്കോണത്ത് കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ആയിരുന്നു അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ആക്രമണത്തില്‍ യുവാവിന് കാല്‍മുട്ടിന് പരുക്കേറ്റത്. തുടര്‍ന്ന് മുഹമ്മദ് സിനാന് (23) പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
എന്നാല്‍ ആദ്യ പരിശോധനയില്‍ കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യ – ആഭ്യനതര മന്ത്രിമാര്‍ക്കും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും അടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: A case of medical negligence has been alleged at Parippally Medical College in Kollam. Muhammed Sinan, who suffered a knee injury in an attack, was sent home with a simple bandage. The family later discovered a fracture and lodged complaints with the Health Minister and hospital authorities.




