Source :- SIRAJLIVE NEWS
കോഴിക്കോട് | ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്തതോടെ സസ്‌പെന്‍ഷനിലുള്ള ഡിവൈ എസ് പി യെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി ഇടപെട്ടു മരവിപ്പിച്ചു. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിന് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും യു ഡി എഫ് വോട്ടര്‍മാരെ മര്‍ദിച്ചെന്നും ആരോപണം നേരിടുന്ന കോഴിക്കോട് ഡിവൈ എസ് പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനാണ് കോണ്‍ഗ്രസ് രാഷ്ട്രീയമായി തടയിട്ടത്.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിന് അനുകൂലമായ നിലപാടെടുക്കുകയും യുഡിഎഫ് വോട്ടര്‍മാരെ മര്‍ദിക്കുകയും ചെയ്‌തെന്ന്ആ രോപിച്ച് ഇദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ജില്ലയിലെ കെ പി സി സി, ഡി സി സി നേതാക്കള്‍ ആഭ്യന്തര മന്ത്രിക്കെതിരെയും പോലീസിനെതിരെയും പരസ്യമായി എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഡി സിസി നേതൃത്വം ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ശക്തമായ അമര്‍ഷം അറിയിക്കകുയും ചെയ്തിരുന്നു. സേനയിലെ ആഭ്യന്തര നടപടികളില്‍ ഭരണകക്ഷി നേരിട്ട് ഇടപെടുന്നത് പോലീസിലും പുറത്തും ചര്‍ച്ചയായിട്ടുണ്ട്.
2014ല്‍ വടക്കാഞ്ചേരിയില്‍ എസ് ഐ ആയിരിക്കെ അനാശാസ്യ കേസില്‍ ഒരു സ്ത്രീയെ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡി വൈ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
Content Highlights:
Congress has blocked the decision to reinstate Kozhikode DySP Umesh who faced allegations of supporting CPM during Chevayur Service Cooperative Bank election. The officer faced suspension following opposition protests regarding partiality. Congress intervention has halted his immediate return.




