Home rss national malayalam പുതിയ വാർത്ത പാലാ നഗരസഭ: ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്

പാലാ നഗരസഭ: ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്

2
0

Source :- SIRAJLIVE NEWS

കോട്ടയം | പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. യു ഡി എഫ് ഭരണത്തിലുണ്ടായിരുന്ന നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിന് എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസം പാസായതിനു പിന്നാലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അഞ്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.

സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുല്‍ എല്‍ ഡി എഫ് പിന്തുണയോടെ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് മത്സരിക്കും. റിയ ചീരാന്‍കുഴിയാണ് യു ഡി എഫ് സാരഥി. യു ഡി എഫ് വിമത കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ വിജയിക്കാമെന്നാണ് മായാ രാഹുലിന്റെ പ്രതീക്ഷ. എന്നാല്‍, വിമതര്‍ തിരിച്ചു വരുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്.

നഗരസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവര്‍ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്സണ്‍ സ്ഥാനം ദിയക്ക് നല്‍കി. എന്നാല്‍, ആറ് മാസം തികയുന്നതിന് മുമ്പ് എല്‍ ഡി എഫ് അവിശ്വാസത്തിലൂടെ താഴെയിറങ്ങേണ്ടി വന്നു.

Content Highlights: The Pala municipality chairperson election is taking place today in the municipal hall following recent local political realignments. Political fronts have lined up their key candidates as both coalitions aim to secure majority support in the council. Local observers are closely tracking council votes.