Home rss national malayalam പുതിയ വാർത്ത പിണറായിക്ക് ഇന്ന് നിര്‍ണായകം; സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് ഹൈക്കോടതിയില്‍

പിണറായിക്ക് ഇന്ന് നിര്‍ണായകം; സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് ഹൈക്കോടതിയില്‍

2
0

Source :- SIRAJLIVE NEWS

കൊച്ചി | സി എം ആര്‍ എല്‍- എക്‌സാലോജിക് കേസില്‍ സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും വിജിലന്‍സിന്റെ എഫ് ഐ ആറും ഇ ഡിയുടെ ഇ സി ഐ ആറും നിലനില്‍ക്കില്ലെന്നാണ് പിണറായിയുടെ പ്രധാന വാദം. സുപ്രിംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവിഷന്‍ ബഞ്ച് എന്തു തീരുമാനമെടുക്കും എന്നത് സുപ്രധാനമാണ്.

ജസ്റ്റിസ് നടരാജന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെയാണ് ഹൈക്കോടതിയിലും ഹാജരാവുക. കേസില്‍ പിണറായിയുടെ ഹരജിയില്‍ സുപ്രിംകോടതി അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്തതിരുന്നു.

കേസില്‍ ഇ ഡി സംസ്ഥാന സര്‍ക്കാറിനു നല്‍കിയ കത്തുപ്രകാരം വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അപ്പീല്‍ നല്‍കിയത്.

നേരത്തെ ഈ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

Content Highlights: The High Court Division Bench will hear Pinarayi Vijayan’s appeal in the CMRL-Exalogic case today. Pinarayi challenges the Single Bench order, claiming it was issued without hearing his side. The hearing comes after the Supreme Court stayed the investigation for 10 days and remanded the matter.