Source :- SIRAJLIVE NEWS

തിരുവനന്തപുരം| പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുക്കാതെ അന്വേഷിക്കാന്‍ നിര്‍ദേശം. റെയില്‍വേ എസ്പിക്കാണ് അന്വേഷണ ചുമതല. എകെജി സെന്ററിലെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കയ്യേറ്റമുണ്ടായെന്നായിരുന്നു പരാതി.

മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഗതാഗത തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതി അടിസ്ഥാന രഹിതമെന്ന് റെയില്‍വേ പൊലീസും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

വണ്ടിയെടുത്ത് മാറ്റെടാ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് തില്ലങ്കേരി പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.

Content Highlights:
An inquiry has been ordered under the leadership of the Railway SP into a complaint alleging that opposition leader Pinarayi Vijayan’s driver was assaulted by police personnel. The incident reportedly occurred at the Thampanoor railway station on Saturday following a dispute regarding traffic obstruction. According to the preliminary police report, no physical assault took place, and the claims made by the AKG Centre driver Anoop Thillankeri are baseless. Anoop had previously approached the DGP seeking strict action against the on-duty officers involved in the confrontation.