Home rss national malayalam പുതിയ വാർത്ത പിതാവിനെ ചൂടുവെള്ളെം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി; മകന്‍ പിടിയില്‍

പിതാവിനെ ചൂടുവെള്ളെം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തി; മകന്‍ പിടിയില്‍

2
0

Source :- SIRAJLIVE NEWS

തൃശൂര്‍ |  പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വയാധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പിതാവിനെ മകന്‍ തന്നെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ മകന്‍ വിനോദിനെ (37) പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ ഞെള്ളൂര്‍ സ്വദേശി കണ്ടന്‍കവില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (70) ആണ് കൊല്ലപ്പെട്ടത്.

സ്വന്തം വീട്ടില്‍വച്ച് പൊള്ളലേറ്റ ഗോപാലകൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 2.30ന് മരിച്ചിരുന്നു.ഗോപാലകൃഷ്ണന്റെ സഹോദരന്‍ മണികണ്ഠന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുതുക്കാട് പോലീസ് കേസെടുത്തിരുന്നു.ഗോപാലകൃഷ്ണനെ മകന്‍ വിനോദ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചു.വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ ദേഹത്ത് വിനോദ് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ചതാണെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.മാള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മോഷണശ്രമക്കേസിലും വിനോദ് പ്രതിയാണ്.

Content Highlights: A 70-year-old man died in Thrissur after sustaining severe burns while undergoing treatment at a medical college hospital. Police arrested his 37-year-old son, Vinod, after investigation revealed he poured boiling water on his father. The accused also has a prior theft case registered against him.