Home LATEST NEWS malyalam പുതിയ വാർത്ത പുതിയ Skoda Kodiaq RS നാളെ ഇന്ത്യയിലെത്തുന്നു; ഫീച്ചറുകളും വിലയും അറിയാം

പുതിയ Skoda Kodiaq RS നാളെ ഇന്ത്യയിലെത്തുന്നു; ഫീച്ചറുകളും വിലയും അറിയാം

2
0

Source :- SIRAJLIVE NEWS

ന്യൂഡൽഹി | സ്കോഡ ഓട്ടോ ഇന്ത്യ (Skoda Auto India) തങ്ങളുടെ പെർഫോമൻസ് അധിഷ്ഠിത ത്രീ റോ എസ് യു വി ആയ പുതിയ കൊഡിയാക് ആർ എസ് (Skoda Kodiaq RS) മോഡലിന്റെ വില നാളെ (ജൂലൈ 2) ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ അത്യാധുനിക വാഹനത്തിന്റെ പ്രീ ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ് (CBU) റൂട്ട് വഴി എത്തുന്ന ഈ കാർ ഒരൊറ്റ വേരിയന്റിൽ മാത്രമായിരിക്കും ലഭ്യമാകുക. ഇന്ത്യക്കായി മാറ്റിവെച്ചിരുന്ന ആദ്യത്തെ 50 യൂണിറ്റുകളും പ്രി ബുക്കിംഗ് വഴി ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ട്.

സാധാരണ പതിപ്പിനേക്കാൾ കരുത്തുറ്റ എഞ്ചിനാണ് ഈ പുതിയ പെർഫോമൻസ് മോഡലിന്റെ പ്രധാന സവിശേഷത. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടി എസ് ഐ പെട്രോൾ എഞ്ചിനാണ് (TSI petrol engine) ഇതിൽ നൽകിയിരിക്കുന്നത്. ഇത് 265 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. സാധാരണ പതിപ്പിനേക്കാൾ 64 ബി എച്ച് പി കരുത്തും 80 എൻ എം ടോർക്കും ഇതിന് കൂടുതലുണ്ട്. 7 സ്പീഡ് ഡി സി ടി (DCT) ഗിയർബോക്‌സ് ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിക്കുന്ന ഈ വാഹനത്തിന് മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.3 സെക്കൻഡ് മാത്രം മതിയാകും. ഇതിനൊപ്പം ഫോർ ബൈ ഫോർ (4×4) സംവിധാനവും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

ഡിസൈനിലേക്ക് നോക്കുകയാണെങ്കിൽ തിളങ്ങുന്ന ഗ്ലോസ് ബ്ലാക്ക് എക്സ്റ്റീരിയർ പാക്കേജ്, റെഡ് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് അലോയ് വീലുകൾ, എൽ ഇ ഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ (LED matrix headlamps), എൽ ഇ ഡി ടെയിൽലൈറ്റുകൾ എന്നിവ പുതിയ 2026 സ്കോഡ കൊഡിയാക് ആർ എസിന്റെ സവിശേഷതകളാണ്. സ്റ്റീൽ ഗ്രേ, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂൺ വൈറ്റ് എന്നീ ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും.

മികച്ച സാങ്കേതിക സൗകര്യങ്ങളാൽ സമ്പന്നമാണ് ഇതിന്റെ ഉൾഭാഗം. 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, 10.25 ഇഞ്ച് ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, 360 ഡിഗ്രി ക്യാമറ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷെയ്ഡുകൾ, സ്ലൈഡ് ചെയ്യാനും ചാരിവെക്കാനും സാധിക്കുന്ന രണ്ടാമത്തെ നിര സീറ്റുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ്, ഡി സി സി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫ്രണ്ട് സ്പോർട്സ് സീറ്റുകൾ, ഒൻപത് എയർബാഗുകൾ, ചുവന്ന സ്റ്റിച്ചിംഗോട് കൂടിയ ബ്ലാക്ക് ഇന്റീരിയർ തീം, ടി പി എം എസ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. ഇന്ത്യൻ വിപണിയിൽ ഏകദേശം 65.00 ലക്ഷം മുതൽ 70.00 ലക്ഷം രൂപ വരെയാണ് ഈ ലക്ഷ്വറി വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില.

Content highlights

Skoda Auto India will officially launch the performance-oriented new Kodiaq RS tomorrow. Imported via the CBU route, all 50 units allocated for the single available variant have already been sold out. The vehicle features a powerful 2.0-litre TSI petrol engine producing 265bhp, paired with a 7-speed DCT and a 4×4 system. It comes equipped with premium features including a 12.9-inch touchscreen, LED matrix headlamps, and 9 airbags.